2020 ൽ 135–ാം റാങ്ക്, നാലാം ശ്രമത്തിൽ 81–ാം റാങ്ക്; ഐഎഫ്എസ് ലക്ഷ്യമിട്ട് മാലിനി – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
മാവേലിക്കര ∙ നേട്ടങ്ങളേറെ കൈവരിച്ചിട്ടും ഇന്ത്യൻ ഫോറിൻ സർവീസ് എന്ന മോഹം മാലിനിയുടെ മനസ്സിൽനിന്നു മാറിയില്ല; മോഹങ്ങൾ ഉപേക്ഷിക്കാതെ മാലിനി പഠിച്ചു നേടിയതു സിവിൽ സർവീസ് പരീക്ഷയിൽ 54 റാങ്കുകളുടെ കുതിച്ചുചാട്ടം. 
Read Also : ആദ്യവട്ടം പ്രിലിമിനറിയിൽ പരാജയം; രണ്ടാം ശ്രമത്തിൽ 36–ാം റാങ്ക് നേടി ആര്യ
ഭാഷാശാസ്ത്രം പഠിച്ച് ഭൂമിശാസ്ത്രം ഓപ്ഷനലായെടുത്ത് സിവിൽ സർവീസ് പരീക്ഷയെഴുതി 2020 ൽ 135–ാം റാങ്ക് നേടിയ എസ്.മാലിനി ഇത്തവണ വീണ്ടും പരീക്ഷയെഴുതി നേടിയത് 81–ാം റാങ്ക്.
2020ലെ പരീക്ഷയിലൂടെ ഇൻകംടാക്സ് അസി. കമ്മിഷണറായി നാഗ്പുരിൽ പരിശീലനം നടത്തവേ അവധി എടുത്തായിരുന്നു തയാറെടുപ്പുകൾ. നാലാം ശ്രമമായിരുന്നു ഇത്തവണത്തേത്. ഐഎഫ്എസ് ലഭിക്കുമെന്നാണു പ്രതീക്ഷ.
സാഹിത്യകാരൻ പരേതനായ പ്രഫ. എരുമേലി പരമേശ്വരൻപിള്ളയുടെ ചെറുമകളാണ് മാലിനി. സഹോദരി നന്ദിനി പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ ചരിത്ര ഗവേഷകയാണ്.
Content Summary : Success story of Upsc Civil Service Rankholder S. Malini

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top