അനന്ത് അംബാനിയുടെ വിവാഹത്തിന് ഒരുക്കത്തിലാണ് അംബാനി കുടുംബം. വിവാഹചടങ്ങുകള്‍ക്ക് ആ മുന്നോടിയായി നടത്തുന്ന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്ന്.
അതിമനോഹരമായ പിങ്ക് ലെഹങ്ക ധരിച്ചായിരുന്നു രാധിക മെഹന്തിച്ചടങ്ങിലെത്തിയത്. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബു ജാനി സന്ദീപായിരുന്നു ലെഹംഗ ഒരുക്കിയത്.
ഹാല്‍ഫ് സ്ലീവ് ബ്ലൗസും, ക്രോപ്ഡ് ഹെമിലൈനും മനോഹരമായ എംബ്ബെല്ലിഷ്‌മെന്റുകളും ലെഹങ്കയെ കൂടുതല്‍ ആകര്‍ഷകമാക്കി. ഒപ്പം പിങ്ക് ദുപ്പട്ടയാണ് രാധിക പെയര്‍ ചെയ്തിരുന്നത്.
മരതകകല്ലുകള്‍ പതിച്ച നെക്‌ലേസ്, ചോക്കര്‍, മാംഗ്, ടിക്ക, ജുംക മോതിരങ്ങള്‍ എന്നീ ആഭരണങ്ങള്‍ ധരിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന രാധികയുടെ വീഡിയോയും സമൂഹമാധ്യങ്ങളില്‍ വൈറലാണ്.
A post shared by nita mukesh ambani (@nitamukeshambanii)
Copyright © 2016 Mangalam Publications India Private Limited. All Rights Reserved
About Mangalam Terms & Conditions Contact Us Feedback & Complaints Disclaimer RSS