Eid-E-Milad-Un-Nabi 2020: Wishes Images, Whatsapp status, Messages, Quotes, Photos: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്‌ലാം മത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. അറബ് മാസം റബീഉല്‍ അവ്വല്‍ 12 ആണ് മുഹമ്മദ് നബിയുടെ ജന്മദിനം. കേരളത്തിൽ ഇന്നാണ് നബിദിനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ നബിദിനം ആഘോഷിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ നബിദിനാഘോഷം. പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായാണ് വിശ്വാസി ലോകം നബിദിനത്തെ വരവേൽക്കുക. പളളികളിലും മദ്രസകളിലും വിശ്വാസികള്‍ ഒത്തുകൂടി സന്തോഷം പങ്കുവയ്ക്കുന്നതും നബിദിനത്തിന്റെ ചടങ്ങാണ്.
Read more: Eid-E-Milad-Un-Nabi 2020: Wishes Images, Whatsapp status, Messages, Quotes, Photos: നബിദിനത്തിൽ ആശംസകൾ നേരാം
പ്രവാചകനെ സ്‌നേഹിക്കാതെ വിശ്വാസത്തിനു പൂര്‍ണ്ണത കൈവരില്ലെന്നാണു മുസ്‌ലിം പണ്ഡിത ലോകത്തിന്റെ പക്ഷം. അതുകൊണ്ടു തന്നെ ഓരോ വിശ്വാസിയും തങ്ങളുടെ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി ഈ മാസം പ്രവാചക പ്രകീര്‍ത്തനങ്ങളിലും നബിദിന ഘോഷയാത്രകളിലും പങ്കെടുക്കും.
Read More: Eid-E-Milad-Un-Nabi 2020: Wishes Images, Whatsapp status, Messages, Quotes, Photos: നബിദിനത്തിൽ ആശംസകൾ നേരാം
ഈ ദിവസങ്ങളില്‍ മദ്രസകളിലും മതസ്‌ഥാപനങ്ങളിലും കലാമത്സരങ്ങള്‍ അരങ്ങേറും. നബിദിനാഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള നല്ല അവസരമാണെന്നു തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മീലാദ് ദിനങ്ങളില്‍ കലാമത്സര പരിപാടികള്‍ നടത്താറുണ്ട്. ദഫ്, അറബന തുടങ്ങിയ കലാരൂപങ്ങള്‍ നബിദിന പരിപാടികളിലെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളാണ്.
മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Read Here: Eid-e-Milad-Un-Nabi 2020: Date, history and importance
Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
Web Title: Eid e milad un nabi 2020 prophet muhammads birthday nabidinam 2020 wishes images whatsapp status messages quotes photos
