Happy Onam 2020 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: കേരളീയരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളി ഓണം ആഘോഷിക്കുന്നത്.
‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നാണ് ഓണത്തെ കുറിച്ചുള്ള പഴഞ്ചൊല്ലുകളിൽ ഒന്ന്. കാണം എന്നാൽ വസ്‌തു, കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം. എന്നാൽ ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പുവരുത്തിയും ലളിതമായ ആഘോഷങ്ങളോടെയാണ് മലയാളികൾ ഓണാഘോഷത്തിന് ഒരുങ്ങുന്നത്.
ആഘോഷ പൊലിമയില്ലാത്ത ഓണമാണ് ഈ വർഷമെങ്കിലും, ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്‌നം കണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.
Read more: Onam 2020: ഓണസദ്യ അറിയേണ്ടതെല്ലാം
Happy Onam 2020 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
Read more: Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Onam news download Indian Express Malayalam App.
Web Title: Happy onam 2020 wishes images quotes messages sms greetings wallpaper photos pics thiruvonam wishes
