University Announcements 01 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam
Indian Express Malayalam

University Announcements 01 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 നവംബറില്‍ നടത്തിയ എം.ഫില്‍. ഹ്യൂമന്‍ റൈറ്റ്സ് (2020 – 2021)സി.എസ്.എസ്. കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.സി.എ. (2020 സ്കീം, 2020 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വൈവ വോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. മാത്തമാറ്റിക്സ് (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വാചാപരീക്ഷ ഫെബ്രുവരി 6, 7, 8, 9 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഡെസര്‍ട്ടേഷന്‍റെ 2 കോപ്പിയും ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ രാവിലെ 9.30 ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ് (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2019, 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍) പ്രാക്ടിക്കല്‍, മേജര്‍ പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ 2023 ഫെബ്രുവരി 7 മുതല്‍ 10 വരെ എസ്.ഡി.ഇ. കാര്യവട്ടം കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ്
മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലറുടെ ഔദ്യോഗിക വാഹനത്തിൻറെ ഡ്രൈവർ (ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് ) ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു. പ്രതിമാസം 25,000 രൂപ കസോളിഡേറ്റഡ് വേതനത്തിൽ 179 ദിവസത്തേക്കാണ് നിയമനം.
ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ബാഡ്ജോടു കൂടിയ ലൈറ്റ്, ഹെവി ഡ്രൈവിംഗ് ലൈസൻസ് (കുറഞ്ഞത് മൂന്നു വർഷമെങ്കിലും പൂർത്തിയായ ഹെവി ലൈസൻസ്) ഉണ്ടായിരിക്കണം.
പ്രായപരിധി 18 മുതൽ 36 വരെ (നിയമാനുസൃത ഇളവ് ബാധകം).
യോഗ്യരായവർ അസ്സൽ രേഖകളുമായി ഫെബ്രുവരി ഏഴിനു രാവിലെ 10.30 ന് സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ(എഡി.എ 4) സെക്ഷനിൽ എത്തണം.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ.എൽ.ബി (ഓണേഴ്സ് (2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 16 വരെ പരീക്ഷാ കട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
കെമിസ്ട്രി ദേശീയ സെമിനാറിന് കാലിക്കറ്റില്‍ തുടക്കം
കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ആര്യഭട്ട സെമിനാര്‍ ഹാളില്‍ തുടക്കമായി. റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, കെമിക്കല്‍ റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നടത്തുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കെമിക്കല്‍ സയന്‍സിലെ നൂതനഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഗവേഷകര്‍ക്കും ശാസത്രജ്ഞര്‍ക്കും പങ്കിടുന്നതിനും പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പ്രമുഖ രസതന്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോന്‍ അധ്യക്ഷനായി. ഐ.ഐ.എസ്.സി. പ്രൊഫസര്‍ ഡോ. ഇ.ഡി. ജെമിസ്, സി.എസ്.ഐ.ആര്‍. എന്‍.ഐ.ഐ.എസ്.ടി. കെമിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സുരേഷ് ദാസ്, കാലിക്കറ്റിലെ മുന്‍ പഠനവകുപ്പ് മേധാവി ഡോ. ടി.ഡി. രാമകൃഷ്ണന്‍, കേരള സര്‍വകലാശാലയിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫ. എം.ആര്‍. പ്രതാപചന്ദ്രക്കുറുപ്പ്, എന്‍.ഐ.ഐ.എസ്.ടി. ചീഫ് സയന്റിസ്റ്റ് ഡോ. സി.എച്ച്. സുരേഷ്, ഡോ. സുസ്മിത ഡേ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നിനാണ് സെമിനാര്‍ സമാപനം.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
1, 2 സെമസ്റ്റര്‍ എം.ബി.എ. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 17-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 28-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 15-ന് തുടങ്ങും.  
പരീക്ഷാ ഫലം
എം.ടെക്. ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    
ഫോട്ടോ
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് യൂണിയന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പര കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ‘ബഹുസ്വരതയുടെ സൗന്ദര്യം’ എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാര്‍.    
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ബി.എഡ്  പരീക്ഷകളുടെ  ഇന്റേണൽ  മാർക്ക് സമർപ്പിക്കുന്നതിനുള്ള  അവസാന തീയതി ഫെബ്രുവരി 7  വരെ  നീട്ടി.
പുനർമൂല്യ നിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (ഒക്ടോബർ 2021 ) പരീക്ഷയുടെ പുനർമൂല്യ നിർണ്ണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 01 february 2023

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top