University Announcements 01 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam




Indian Express Malayalam

University Announcements 01 Novermber 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
ബിരുദ, ബിരുദാനന്തര സ്‌പോട്ട് അഡ്മിഷന്‍
ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം (യു ജി & പി ജി) 2022 ലേക്കുളള സ്‌പോര്‍ട്‌സ് ക്വാട്ട ഒഴിവുളള സീറ്റുകളിലേയ്ക്ക്് നവംബര്‍ മൂന്നിനു കോളജ് തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരെ പരിഗണിച്ചശേഷം മാത്രമേ മറ്റു വിദ്യാര്‍ത്ഥികളെ (പ്രൊഫൈലില്‍ സ്‌പോര്‍ട്‌സ് ക്വാട്ട യെസ് വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തവരെ) പരിഗണിക്കുകയുളളൂ.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മൂന്നിനു രാവിലെ 10നു മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് കോളജുകളില്‍ ഹാജരാകണം. എല്ലാ കോളജുകളിലും എല്ലാ കോഴ്‌സുകള്‍ക്കും ഒരേ ഷെഡ്യൂള്‍ തന്നെയാണ് കൗണ്‍സിലിങ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സി ലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകര്‍ത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട ഓതറൈസേഷന്‍ ലെറ്റര്‍ എന്നിവ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് https://admissions.keralauniversity.ac.in സന്ദര്‍ശിക്കുക.
ബി എഡ് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍
ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം – 2022 ഒഴിവുളള സീറ്റുകളിലേയ്ക്കു നവംബര്‍ മൂന്നിനു സ്‌പോട്ട് അഡ്മിഷന്‍ അതാത് കോളജുകളില്‍ നടത്തും. പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ അഡ്മിഷന്‍ സമയത്ത് കോളജില്‍ ഹാജരാക്കണം. ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.
എല്ലാ കോളജുകളിലും എല്ലാ കോഴ്‌സുകള്‍ക്കും ഒരേ ദിവസം തന്നെയാണ് അഡ്മിഷന്‍. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളജുകളില്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകര്‍ത്താവ്/പ്രതി
നിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട ഓതറൈസേഷന്‍ ലെറ്റര്‍ എന്നിവ ഹാജരാക്കണം.
ഒഴിവുളള സീറ്റുകളുടെ വിവരങ്ങള്‍ രണ്ടിന് അഡ്മിഷന്‍ വെബ്‌പോര്‍ട്ടലില്‍ (https://admissions.keralauniversity.ac.in) ലഭ്യമാക്കും.
പരീക്ഷാ ഫലം
പ്രാക്ടിക്കല്‍: പുതുക്കിയ പരീക്ഷാ തീയതി
നവംബര്‍ മൂന്നിനു കായംകുളം എം.എസ്.എം. കോളജില്‍ നടത്താനിരുന്ന ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) – കോംപ്ലിമെന്ററി – സുവോളജി പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ ഏഴിലേക്ക് മാറ്റി. മറ്റു പരീക്ഷകള്‍ക്കു മാറ്റമില്ല.
വൈവ വോസി: പുതുക്കിയ തീയതി
വൈവ വോസി
നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ജൂലൈ 2022 കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ നവംബര്‍ 4,5,7 തീയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. മ്യൂസിക് (വയലിന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ എട്ടു മുതല്‍ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്
പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി
സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ജിയോസ്‌പെഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിലേക്ക് (2022 – 23) അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്‍വയോണ്‍മെന്റ് സയന്‍സ്, കംമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്‌സ് ഇവയിലേതിലെങ്കിലും പി. ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ മാറ്റി
നവംബര്‍ രണ്ടിനു നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് യു.ജി റെഗുലര്‍, പ്രൈവറ്റ് പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
അപേക്ഷ നല്‍കാം
പ്രാക്ടിക്കല്‍
ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (പുതിയ സ്‌കീം, 2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: സമയപരിധി നീട്ടി
സോഷ്യല്‍ സയന്‍സസ് വകുപ്പില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് (മുഴുവന്‍ സമയ ഗവേഷകര്‍ക്ക്) അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ നാലു വരെ നീട്ടി.
പരീക്ഷാ അപേക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം ഗ്രാഫിക് ഡിസൈനിങ് ആന്‍ഡ് ആനിമേഷന്‍ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2017, ആറാം സെമസ്റ്റര്‍ 2018 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 28 വരെ രജിസ്റ്റര്‍ ചെയ്യാം.
ഓറിയന്റേഷന്‍ പ്രോഗ്രാം
സര്‍വകലാശാലാ എഞ്ചിനീയറിംങ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ ബിടെക് കോഴ്സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം രണ്ടിനു രാവിലെ ഒന്‍പതിനു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് (www.cuiet.info) സന്ദര്‍ശിക്കുക.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്സല്‍ ഉല്‍ ഉലമ/ബിഎസ്ഡബ്ല്യു റഗുലര്‍ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ബി എ അഫ്‌സല്‍-ഉല്‍-ഉലമ അസൈന്‍മെന്റ്
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ നവംബര്‍ 2021 സെഷന്‍ (2020 അഡ്മിഷന്‍) ഇന്റേണല്‍ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈന്‍മെന്റ് നവംബര്‍ 14നു വൈകിട്ട് നാലിനു മുന്‍പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം.അസൈന്‍മെന്റ് ചോദ്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷാ ഫലം
മൂന്നും ഏഴും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/ സപ്ലിമെന്ററി), നവംബര്‍ 2021 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും നവംബര്‍ 11 വരെ അപേക്ഷിക്കാം.
വാചാ പരീക്ഷ / പ്രോജക്ട് മൂല്യനിര്‍ണയം
നാലാം സെമസ്റ്റര്‍ എം. എ. സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഹിസ്റ്ററി റെഗുലര്‍ (ഏപ്രില്‍ 2022) വാചാ പരീക്ഷ/ പ്രോജക്ട് മൂല്യനിര്‍ണയവും നവംബര്‍ നാലിനു ഉദുമ ഗവ. ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 01 november 2022

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top