University Announcements 02 Novermber 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (യു.സി.ഇ.കെ.) (2018 സ്‌കീം), ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം), മേയ് 2021 പരീക്ഷകളുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ. ഏഴ്) നവംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
മേഴ്‌സിചാന്‍സ്: പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.പി.എ./എം.റ്റി.എ. (മേഴ്‌സിചാന്‍സ് – 2010 – 2017 അഡ്മിഷന്‍ വരെ), ഡിസംബര്‍ 2022 ഡിഗ്രി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 21 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനുളള (റെഗുലര്‍/ബ്രിഡ്ജ് 2021 – 2022) അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോം സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോമും അനുബന്ധ രേഖകളും രജിസ്ട്രാര്‍, കേരളസര്‍വകലാശാല, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തില്‍ നവംബര്‍ 30നു വൈകിട്ട് അഞ്ചിനു മുന്‍പ് സമര്‍പ്പിക്കണം.
സിവില്‍ സര്‍വീസ് ടെസ്റ്റ് സീരീസ്: നവംബര്‍ 31 വരെ അപേക്ഷിക്കാം
സര്‍വകലാശാല സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ടെസ്റ്റ് സീരീസ് ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. അഞ്ചു മാസം കാലാവധിയുള്ള ബാച്ചിലേക്ക് 5000 രൂപയാണ് ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. ഫോണ്‍: 9188374553
പരീക്ഷാ അപേക്ഷ
പ്രാക്ടിക്കല്‍
പരീക്ഷാ ഫലം
ഫാഷന്‍ ഡിസൈനിങ് കോഴ്സ് സീറ്റൊഴിവ്
സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് കോസ്റ്റ്യൂം ആന്‍ഡ്് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, എം.എസ് സി. ഫാഷന്‍ ആന്‍ഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ് കോഴ്സുകള്‍ക്ക് എസ്.സി., എസ്.ടി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8893280055, 8547210023, 9895843272.
പരീക്ഷ
പരീക്ഷാ അപേക്ഷ
പരീക്ഷാ ഫലം
പുനര്‍മൂല്യനിര്‍ണയ ഫലം
പ്രവേശന പരീക്ഷ ഹാള്‍ടിക്കറ്റ്
മഞ്ചേശ്വരം ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍, 2022-23 അധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന ത്രി വത്സര എല്‍. എല്‍.ബി പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ നവംബര്‍ അഞ്ചിനു് കാസര്‍ഗോഡ് ഗവ. കോളജില്‍ നടത്തും. പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പി. ജി. ഡി. സി. പി. (റെഗുലര്‍/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകള്‍ക്ക് അഞ്ചു മുതല്‍ 10 വരെ പിഴയില്ലാതെയും 11 വരെ പിഴയോടെയും അപേക്ഷിക്കാം. വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.
ടൈം ടേബിള്‍
24, 25 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഏഴും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. റെഗുലര്‍/ സപ്ലിമെന്ററി), നവംബര്‍ 2022 പരീക്ഷാ ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി. എസ് സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (റെഗുലര്‍) ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷ 14,15 തീയതികളില്‍ കെ.ഐ.എച്ച്.എമ്മില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 02 november 2022
