University Announcements 05 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
പരീക്ഷാഫലം
സെപ്റ്റംബറില്‍ നടത്തിയ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (2020 -2022) സി.എസ്.എസ്., കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2019 അഡ്മിഷന്‍ ആന്‍ഡ് സപ്ലിമെന്ററി – 2018 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വൈവ വോസി
APGDEC (Advanced Post Graduate Diploma in English for Communication) നവംബര്‍ 2022 പരീക്ഷയുടെ വാചാപരീക്ഷ ജനുവരി ആറിനു രാവിലെ 10നു കേരളസര്‍വകലാശാലയുടെ പാളയം ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈം ടേബിള്‍
കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ രണ്ടാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) 2020 സ്‌കീം, ജനുവരി 2023 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ 2023 ജനുവരി 11 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ജനുവരി 10 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.പി.എ. (വീണ), സെപ്റ്റംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 12 മുതല്‍ പുനഃക്രമീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്: തീയതി നീട്ടി
ഒന്നും രണ്ടും മൂന്നും നാലും വര്‍ഷ ബി.എസ്‌സി. നഴ്‌സിങ് (മേഴ്‌സി ചാന്‍സ് – 2006 മുതല്‍ 2009 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി. പിഴകൂടാതെ ജനുവരി 13 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പിഎച്ച് ഡി റജിസ്‌ട്രേഷന്‍
ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷനുളള (ജനുവരി 2023 സെഷന്‍) അപേക്ഷ ക്ഷണിച്ചു. ഇന്റര്‍ ഡിസിപ്ലിനറി വിഷയമായതിനാല്‍ ഫിസിക്‌സ്, നാനോസയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി എന്നീ
വിഷയങ്ങളില്‍ സര്‍വകലാശാല നടത്തിയ പ്രവേശന പരീക്ഷ വിജയിച്ചവര്‍ക്കും പ്രസ്തുത വിഷയങ്ങളില്‍ യു ജി സി, നെറ്റ്, ഗേറ്റ്, എം ഫില്‍എന്നീ യോഗ്യതകളുളളവര്‍ക്കും ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് dept.optoelectronics.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രവേശന പരീക്ഷ
സര്‍വകലാശാലയുടെ കീഴിലുള്ള ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ്് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറിയില്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇന്‍ പാലിയോഗ്രാഫി ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓഫ് മാനുസ്‌ക്രിപ്റ്റ്‌സ് കോഴ്‌സിലേക്കുള്ള (റെഗുലര്‍) പ്രവേശനപരീക്ഷ ജനുവരി 18 നു രാവിലെ 10.30 മുതല്‍ 12.30 വരെ കാര്യവട്ടം കാമ്പസിലെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറിയില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 0471-2308421/9495700985.
അഡ്മിഷന്‍ മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം
വിദൂരവിദ്യാഭ്യാസവിഭാഗം 2022 – 2023 അധ്യയനവര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ മെമ്മോ, ഐ.ഡി. കാര്‍ഡ് തുടങ്ങിയവ ജനുവരി 16 മുതല്‍ എസ്.ഡി.ഇ. അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. സ്റ്റഡി മെറ്റീരിയലുകളുടെ വിതരണം, കോണ്‍ടാക്ട് ക്ലാസുകള്‍ എന്നിവ ഫെബ്രുവരിയില്‍ ആയിരിക്കും. ഇവ സംബന്ധിച്ചും തുടര്‍ന്നുമുളള അറിയിപ്പുകള്‍ എസ്.എം.എസ്., പത്രക്കുറിപ്പ് എന്നിവയിലൂടെ ലഭ്യമാക്കും. എല്ലാ അറിയിപ്പുകളും യഥാസമയം (www.ideku.net) എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.
അഡ്മിഷന്‍ സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റ്/ഫീ റസീപ്റ്റ്/ഇ-ഗ്രാന്‍സ് ഡോക്യുമെന്റ്‌സ് തുടങ്ങിയവ ഹാജരാക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ജനുവരി 10 – നകം പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ പൂര്‍ത്തിയാക്കണം.
എല്‍ എല്‍ ബി ഫലം
രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ് – 2019 അഡ്മിഷന്‍ റഗുലര്‍ – മാര്‍ച്ച് 2022), അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി (2016,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ മൂന്നാം മെഴ്‌സി ചാന്‍സ് – സെപ്റ്റംബര്‍ 2022), ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എല്‍.എല്‍.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷന്‍ റഗുലര്‍ – ജൂണ്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 19 വരെ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 10ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് – ബി.എ മോഹിനിയാട്ടം, ഭരതനാട്യം (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017,2018,2019,2020 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 10 മുതല്‍ 13 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തും.
രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് – ബി.എ കഥകളി സംഗീതം, കഥകളി വേഷം (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017,2018,2019,2020 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 9,10 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്ട്‌സില്‍ നടത്തും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (സി.എസ്.എസ്, 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി ഒന്‍പതു മുതല്‍ നടത്തും.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് – മെറ്റീരിയല്‍ സയന്‍സ് (സി.എസ്.എസ്- 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒന്‍പത്, 10 തീയതികളില്‍ പത്തനംതിട്ട, കാതോലിക്കേറ്റ് കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, എം.എസ്.സി പോളിമര്‍ കെമിസ്ട്രി (സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
മറവി രോഗികളുടെയും മുതിര്‍ന്നവരുടെയും പരിപാലനവും കൗണ്‍സിലിങ്ങും എന്ന വിഷയത്തിലുള്ള ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിമെന്‍ഷ്യ കെയറും പാലായിലെ ഡിമെന്‍ഷ്യ കെയറും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്.
പ്രീ ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. തിയറി ക്ലാസുകള്‍ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടക്കും. പരിശീലനം വിവിധ കേന്ദ്രങ്ങളിലായിരിക്കും. മോഡേണ്‍ മെഡിസിനോടൊപ്പം ആയുര്‍വേദവും ഹോമിയോപ്പതിയും സമന്വയിപ്പിച്ചുള്ള സമഗ്രമായ പരിശീലനം പരിപാടിയാണിത്.
താല്‍പ്പര്യമുള്ളവര്‍ [email protected] എന്ന മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 – 2731580, 9288757184.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ്, കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ബിരുദ പരീക്ഷകള്‍ക്ക് (ഏപ്രില്‍ 2022 ) 17 മുതല്‍ 21 വരെ പിഴയില്ലാതെയും 23 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. റെഗുലര്‍ (2021 അഡ്മിഷന്‍) വിദ്യാര്‍ത്ഥികള്‍ എസ് ബി ഐ -ഇ പേ വഴിയും സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (2020 അഡ്മിഷന്‍) വിദ്യാര്‍ഥികള്‍ എസ് ബി ഐ കലക്ട് / ട്രഷറി ചലാന്‍ വഴിയും പരീക്ഷാഫീസ് ഒടുക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം എസ്‌സി ഫിസിക്‌സ് വിത്ത് കമ്പ്യുട്ടേഷണല്‍ ആന്‍ഡ് നാനോ സയന്‍സ് സ്‌പെഷ്യലൈസേഷന്‍ ,ഒക്ടോബര്‍ 2022 (ന്യൂ ജനറേഷന്‍ പ്രോഗ്രാം) ന്റെ പ്രായോഗിക പരീക്ഷ ജനുവരി 16 ,17 തീയതികളിലായി കാസര്‍ഗോഡ്, ഗവ.കോളജില്‍ നടത്തും. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളജുമായി ബന്ധപ്പെടുക.
രണ്ടാം സെമസ്റ്റര്‍ എം.സി.എ ഡിഗ്രി (മെയ് 2022) പ്രായോഗിക പരീക്ഷകള്‍ ജനുവരി 10,12,16,17,18,19 തിയ്യതികളില്‍ അതത് കോളജുകളില്‍ നടത്തും.
പരീക്ഷാ ഫലം
സര്‍വകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റര്‍ പി ജി ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് (പി ജി ഡി ഡി സ് എ) റെഗുലര്‍ മേയ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 18ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
പരീക്ഷാ രജിസ്‌ട്രേഷന്‍
സര്‍വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം എ / എം എസ് സി/എം സി എ /എം എല്‍ ഐ എസ് സി/എല്‍ എല്‍ എം/ എം പി എഡ്/എം ബി എ/എം എഡ് (സിബിസി എസ് എസ് 2020 സിലബസ്) റെഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷകള്‍ പുനര്‍വിജ്ഞാപനം ചെയ്തു. പരീക്ഷയ്ക്കു പിഴയില്ലാതെ ജനുവരി ആറു വരെയും പിഴയോടുകൂടി ഏഴു വരെയും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 05 january 2023
