University Announcements 05 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam




Indian Express Malayalam

University Announcements 05 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം – 2022 ജനറല്‍ സ്പോട്ട് അലോട്ട്മെന്‍റ് – നവംബര്‍ 07-ാം തീയതി
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി.ഐ.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ട ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമുളള സ്പോട്ട് അലോട്ട്മെന്‍റ് നവംബര്‍ 07-ാം തീയതി സെനറ്റ് ഹാള്‍, കേരളസര്‍വകലാശാല, പാളയത്ത് വച്ച് നടത്തുന്നു.
വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്‍റൗട്ടുമായി രാവിലെ 10 മണിക്ക് മുന്‍പായി ടി വേദിയില്‍ റിപ്പോര്‍ട്ട് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും അലോട്ട്മെന്‍റില്‍ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് സെന്‍ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷ്യപത്രം (മൗവേീൃശ്വമശേീി ഹലലേേൃ) നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങുവാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷന്‍ ഫീ അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 200 രൂപ, മറ്റ് വിഭാഗങ്ങള്‍ക്ക് 1030 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുന്‍പ് യൂണിവേഴ്സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പ്രസ്തുത പേയ്മെന്‍റ് രസീതിന്‍റെ കോപ്പി കൈയില്‍ കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റ് വുേേെ://മറാശശൈീിെ.സലൃമഹമൗിശ്ലൃശെ്യേ.മര.ശി സന്ദര്‍ശിക്കുക.
പി.എച്ച്ഡി. എന്‍ട്രന്‍സ് പരീക്ഷ – നവംബര്‍ 11 ന്
കേരളസര്‍വകലാശാലയുടെ ഈ വര്‍ഷത്തെ പി.എച്ച്ഡി. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷ 2022 നവംബര്‍ 13 (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കാര്യവട്ടം കേരളസര്‍വകലാശാല ക്യാമ്പസില്‍ വച്ച് നടത്തുന്നതാണ്. പരീക്ഷ പൂര്‍ണ്ണമായും കോവിഡ്-19 മാനദണ്ഡം പാലിച്ച് നടത്തുന്നതായിരിക്കും. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിട്ട് മുന്‍പ് തന്നെ എല്ലാവരും നിശ്ചിത ഹാളുകളില്‍ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷയ്ക്കുളള ഹാള്‍ടിക്കറ്റ് അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പി.എച്ച്ഡി. എന്‍ട്രന്‍സ് പരീക്ഷയിലേക്കുളള പ്രവേശനം പൂര്‍ണ്ണമായും താല്‍ക്കാലിക അടിസ്ഥാനത്തിലാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതും, പാസ് മെമ്മോ നല്‍കുന്നതും, അപേക്ഷയിലെ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിച്ചതിന്‍റെ അടിസ്ഥാനത്തി ലായിരിക്കും. വിശദവിവരങ്ങള്‍ക്ക് 0471 – 2386264 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തിന് അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ – കഴക്കൂട്ടം, ബസ്സ്റ്റോപ്പ് – കാര്യവട്ടം
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (പെയിന്‍റിംഗ് &മാു; സ്കള്‍പ്പ്ച്ചര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ – പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ യു.സി.ഇ.കെ., (2020 സ്കീം, 2020 അഡ്മിഷന്‍), ഒക്ടോബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 7, 8, 9 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 നവംബര്‍ 17 മുതല്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. (എസ്.ഡി.ഇ. – 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ്), നവംബര്‍ 2022 പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 10 വരെയും 150 രൂപ പിഴയോടെ നവംബര്‍ 14 വരെയും 400 രൂപ പിഴയോടെ നവംബര്‍ 16 വരെയും രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 28 മുതല്‍ ആരംഭിക്കുന്ന പരീക്ഷയുടെ വിജ്ഞാപനവും ടൈംടേബിളും വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്. 2008 സ്കീം, നവംബര്‍ 2022 (സപ്ലിമെന്‍ററി (2012 അഡ്മിഷന്‍), മേഴ്സിചാന്‍സ് (2008, 2009, 2010, 2011 അഡ്മിഷന്‍), 2003 സ്കീം ട്രാന്‍സിറ്ററി വിദ്യാര്‍ത്ഥികള്‍), 2013 സ്കീം (സപ്ലിമെന്‍ററി, സെഷണല്‍ ഇംപ്രൂവ്മെന്‍റ് വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം (2017 അഡ്മിഷന്‍ വരെയുളള വിദ്യാര്‍ത്ഥികള്‍)) എന്നിവയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഫാക്കൽറ്റി ഡവലപ്മെൻറ് പ്രോഗ്രാം
മഹാത്മാ ഗാന്ധി സർവകലാശാല പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും സയൻസ് അധ്യാപകർക്ക് ആറു ദിവസത്തെ ഫാക്കൽറ്റി ഡവലപ്മെൻറ് പ്രോഗ്രാം (എഫ്.ഡി.പി.) ഈ മാസം 14 മുതൽ 19 വരെ നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11. അനുബന്ധ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ.
വാക്-ഇൻ-ഇന്റർവ്യു മാറ്റിവച്ചു
മഹാത്മാ ഗാന്ധി സർവകലാശാല ബിസിനസ്സ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിൽ (ബി.ഐ.ഐ.സി) ടെക്‌നോളജി ബിസിനസ്സ് ഇൻക്യുബേറ്റർ (ടി.ബി.ഐ.) മാനേജർ തസ്തികയിൽ നിയമനത്തിനായി നവംബർ എട്ടിന് നടത്തുവാനിരുന്ന വാക്-ഇൻ-ഇന്റർവ്യു നവംബർ പത്തിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12 നാണ് ഇന്റർവ്യൂ.
പരീക്ഷാ ടൈംടേബിൾ പരിഷ്‌കരിച്ചു
നവംബർ 10 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. സിറിയക്ക് (2021, 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി,ഇംപ്രൂവ്‌മെൻറ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ നവംബർ 2022) ബിരുദ പരീക്ഷയിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.സി.എ(സി.ബി.സി.എസ്.എസ്. – 2016,2015, 2014 അഡ്മിഷനുകൾ സപ്ലിമെൻററി, 2013 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷയുടെ സോഫ്റ്റ്‌വെയർ ലാബ് – 3 പ്രാക്ടിക്കൽ പരീക്ഷ നവംബർ ഏഴിന് നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൻറെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെൻററി – ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 19 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ. മലയാളം, എം.എ. പൊളിറ്റിക്കൽ സയൻസ് (2019 അഡ്മിഷൻ – സെപ്റ്റംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 19 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
ജെ.ആര്‍.എഫ്. നിയമനം അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പില്‍ ഡി.എസ്.ടി.- എസ്.ഇ.ആര്‍.ബി. പ്രോജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷിബു ഇ.എസ്. ആണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. യോഗ്യരായവര്‍ 16-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9400498353, ഇ-മെയില്‍ – shibu@uoc.ac.in
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8893280055, 8547210023, 9895843272.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമെട്രിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ), മെയ് 2022 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 17 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
കൗൺസിലിങ് സൈക്കോളജിസ്റ്റ്
കണ്ണൂർ സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ കൗൺസിലിങ് സൈക്കോളജി/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.പ്രതിമാസ വേതനം 26000 രൂപ. താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം,ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ hodsbs@kannuruniv.ac.in എന്ന മെയിൽ അഡ്രസ്സിൽ നവംബർ 8 നു വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കുക.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 05 november 2022

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top