University Announcements 21 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam




Indian Express Malayalam

University Announcements 21 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
കേരളസര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ ,ബിരുദാനന്തരബിരുദ പ്രവേശനം – 2022
കോളേജ് തല സ്പോട്ട് അലോട്ട്മെന്‍റ് – നവംബര്‍ 23 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി. ഐ.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജ് തലത്തില്‍ സ്പോട്ട് അലോട്ട്മെന്‍റ് നവംബര്‍ 23-ാം തീയതി അതാത് കോളേജുകളില്‍ വച്ച് നടത്തുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 2022 നവംബര്‍ 21 ന് 5.00 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നിലവില്‍ കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ഏതെങ്കിലും കോളേജുകളില്‍ അഡ്മിഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് ടി സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ 2022 നവംബര്‍ 23 ന് രാവിലെ 12.00 മണിക്ക് മുന്‍പായി അഡ്മിഷന്‍ ആഗ്രഹിക്കുന്ന കോളേജുകളില്‍ ഹാജരാകേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്‍റൗട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി. എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. ഒന്നിലധികം കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്. രക്ഷകര്‍ത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ വിദ്യാര്‍ത്ഥി ഒപ്പിട്ട മേല്‍ പറഞ്ഞ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്ڔസര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. 2013 സ്കീം – സപ്ലിമെന്‍ററി, മെയ് 2022 ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ 2022 നവംബര്‍ 23 ന് രാവിലെ 9.30 മുതല്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) പ്രോഗ്രാമിന്‍റെ കമ്പ്യൂട്ടര്‍ പേപ്പറിന്‍റെ (ജഇ 1271 ഇ ജഞഛഏഞഅങങകചഏ ഘഅആ) പ്രാക്ടിക്കല്‍ പരീക്ഷ 2022 നവംബര്‍ 29, 30
തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2022 നവംബര്‍ 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ട്, പത്ത് സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്‍റഗ്രേറ്റഡ്), സെപ്റ്റംബര്‍ 2022 പരീക്ഷകളുടെ വര്‍ക്ക് എക്സ്പീരിയന്‍സ്, പ്രോജക്ട് ആന്‍റ് കോംപ്രിഹെന്‍സീവ് വൈവ പരീക്ഷ 2022 നവംബര്‍ 26 ലേക്ക് മാറ്റിവച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം.,ബി.പി.എ., ബി.ബി.എ., ബി.സി.എ., എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (മേഴ്സിചാന്‍സ് – 2012, 2011, 2010 അഡ്മിഷന്‍.), നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴകൂടാതെ 2022 ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 15 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിഗ്രി (റഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി 2020 അഡ്മിഷന്‍, 2020 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 28 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 01 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 03 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ വിജ്ഞാപനം
കേരളസര്‍വകലാശാല 2022 ഡിസംബര്‍ 20 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബി.എ./ബി.കോം./ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ (റഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 അഡ്മിഷന്‍ മുതല്‍) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് – മാര്‍ഗ നിര്‍ദേശം
കേരളസര്‍വകലാശാല 2022 – 23 അദ്ധ്യയന വര്‍ഷത്തിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന് നടത്തേണ്ടതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കും ഇ-മെയില്‍ ചെയ്തിട്ടുണ്ട്. മേല്‍വിവരങ്ങള്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇലക്ഷന്‍ നോട്ടിഫിക്കേഷനുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ അഫിലിയേറ്റഡ് കോളേജുകളും ടി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കോളേജ് യൂണിയന്‍ ഇലക്ഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതാണ്.
ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി – സീറ്റ് ഒഴിവ്
കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രം ഡിസംബര്‍ 7 ന് ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി കോഴ്സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത ബിരുദം., കോഴ്സ് ഫീസ് 19,500/- രൂപ, ക്ലാസ് സമയം: രാവിലെ 7 മണി മുതല്‍ 9 മണി വരെ. താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി പി.എം.ജി. സ്റ്റുഡന്‍സ് സെന്‍റര്‍ ക്യാമ്പസിലുള്ള സി.എ.സി.ഇ.ഇ. ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍ 0471-2302523.
പരീക്ഷാ ഫലം
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബി.എഡ് (2006—-2008 അഡ്മിഷന്‍, 2009,2010 അഡ്മിഷന്‍ രണ്ടാം സെമസ്റ്റര്‍, 2013, 2014 അഡ്മിഷന്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍) അദാലത്ത് സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ ആറു വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്(സപ്ലിമെന്ററി-2021 നവംബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും
ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2014, 2013, 2012 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്-2021 നവംബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് അപേക്ഷ ഡിസംബര്‍ ഒന്നുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
ടൈം ടേബിള്‍ പരിഷ്‌കരിച്ചു
രണ്ടാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സ്‌പെഷ്യല്‍ സാഹിത്യാചാര്യ(സി.എസ്.എസ് 2021 അഡ്മിഷന്‍ റെഗുലര്‍/ 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്‍റ്/2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി)പരീക്ഷയുടെ ടൈം ടേബിള്‍ പരിഷ്‌കരിച്ചു. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പാര്‍ട്ട് ടൈം അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 25-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0495 2992701
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 5-ന് തുടങ്ങും.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 6-ന് തുടങ്ങും.
പരീക്ഷാ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 2 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 1 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അദീബ്-ഇ-ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 170 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 21 november 2022

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top