University Announcements 23 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam




Indian Express Malayalam

University Announcements 23 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് (എം.പി.ഇ.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ
വിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. കെമിസ്ട്രി, എം.എസ്സി. പോളിമര്‍ കെമിസ്ട്രി പരീക്ഷകളുടെ ഫലവും റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2023 ജനുവരി 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ വിജ്ഞാപനം
കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്കീം, റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍), യു.സി.ഇ.കെ., ജനുവരി 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 24 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2022, 2008 സ്കീം (സപ്ലിമെന്‍ററി 2012 അഡ്മിഷന്‍), മേഴ്സിചാന്‍സ് (2008, 2009, 2010, 2011 അഡ്മിഷന്‍), 2003 സ്കീം (ട്രാന്‍സിറ്ററി വിദ്യാര്‍ത്ഥികള്‍), 2013 സ്കീം (സപ്ലിമെന്‍ററി, സെഷണല്‍ ഇംപ്രൂവ്മെന്‍റ് വിദ്യാര്‍ത്ഥികള്‍, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്) (2017 അഡ്മിഷന്‍ വരെയുളള വിദ്യാര്‍ത്ഥികള്‍) എന്നിവയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം), ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., നാലാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., എട്ടാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി.അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., ഒന്‍പതാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., ജനുവരി 2023 (2011 – 12 അഡ്മിഷന് മുന്‍പുളളത് – മേഴ്സിചാന്‍സ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 5 വരെയും 150 രൂപ പിഴയോടെ ജനുവരി 9 വരെയും 400 രൂപ പിഴയോടെ ജനുവരി 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എസ്.സി., എസ്.ടി. – സീറ്റ് ഒഴിവ്
കേരളസര്‍വകലാശാല എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രോഗ്രാമിന് എസ്.സി., എസ്.ടി. സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ഡിസംബര്‍ 29 ന് രാവിലെ 10 മണിക്ക് വകുപ്പില്‍ നേരിട്ട് ഹാജരാകണം.
യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളര്‍ഷിപ്പിന് – സാധ്യാതാലിസ്റ്റ് പ്രസിദ്ധീകരിച്ചു കേരളസര്‍വകലാശാല 2021 – 2022 വര്‍ഷത്തില്‍ വിവിധ ബിരുദാനന്തര കോഴ്സുകളില്‍ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യതാലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുളള പരാതിയുളളവര്‍ ജനുവരി 31 നകം പ്രിന്‍സിപ്പാള്‍ മുഖാന്തരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. ജനുവരി 31 ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രം സ്കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ ഫലം
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് (2012 മുതല്‍ 2018 വരെ അഡ്മിഷന്‍ സപ്ലിമെന്ററി, മെഴ്സി ചാന്‍സ് – നവംബര്‍ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് ഓണ്‍ലൈനില്‍ അടച്ച രസീത് സഹിതം ജനുവരി മൂന്നു വരെ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക്(7 പരീക്ഷ) നേരിട്ട് അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്സ്-മെറ്റീരിയല്‍ സയന്‍സ്, എം.എസ്.സി. പ്ലാന്റ് ബയോടെക്നോളജി(2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഏപ്രില്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജനുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ.എച്ച്.ആര്‍.എം, എം.എച്ച്.ആര്‍.എം (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2019,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി ഒന്‍പതു വരെ അപേക്ഷ നല്‍കാം.
പിഴയോടെ ജനുവരി 10നും സൂപ്പര്‍ ഫൈനോടെ ജനുവരി 11നും അപേക്ഷ സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികളും വീണ്ടും എഴുതുന്നവരും ഒരു പേപ്പറിന് 50 രൂപ നിരക്കില്‍ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
മഞ്ചേരി സി.സി.എസ്.ഐ.ടി. പുതിയ കെട്ടിടത്തില്‍
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടി. ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരും. മഞ്ചേരി കോഴിക്കോട് റോഡിലെ കെട്ടിടത്തിലുണ്ടായിരുന്ന കേന്ദ്രം കൂടുതല്‍ സൗകര്യത്തിനായി എന്‍.എസ്.എസ്. കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇഷാത്തുല്‍ ഇസ്ലാം ട്രസ്റ്റ് കെട്ടിടത്തിത്തിലേക്കാണ് മാറ്റിയത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അബ്ദുസമദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ബാലകൃഷ്ണന്‍, എ.കെ. രമേഷ് ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ചീഫ് കോഡിനേറ്റര്‍ സി.ഡി. രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് റഹ്‌മാന്‍ പരേറ്റ, സ്ഥാപന മേധാവി ശാലിനി ബിനോയ്, ഇഷാത്തുല്‍ ഇസ്ലാം ട്രസ്റ്റ് അംഗം അല്‍ത്താഫ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടി. പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു.
ഉദ്യോഗസ്ഥരെ ലോകായുക്ത വിളിപ്പിച്ചത് സ്വാഭാവിക നടപടിക്രമം
കാലിക്കറ്റ് സര്‍വകലാശാലയിലെ 80 ഉദ്യോഗസ്ഥരോട് ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ക്രമക്കേടുകളുടെയോ പരാതികളുടെയോ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ചതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. ജീവനക്കാരുടെ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ നേരിട്ട് പരിശോധിക്കാനാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്രമക്കേടുകളൊന്നും സൂചിപ്പിച്ചിട്ടില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രേഖകള്‍ നേരിട്ടുഹാജരാക്കി പരിശോധിക്കുന്നത് സാധാരണനടപടിയാണെന്ന് ലോകായുക്തയുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കിയതായും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.
പരീക്ഷ
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 16-ന് തുടങ്ങും.
ജനുവരി 3, 4 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.കോം അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ യഥാക്രമം ജനുവരി 7, 10 തീയതികളിലേക്ക് മാറ്റി.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങള്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി 16-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എസ്.ഡി.ഇ. നവംബര്‍ 2021 പരീക്ഷകളും ജനുവരി 25-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി 23-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും ആറാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷക്കും പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ജനുവരി 3 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 4 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 6 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 5 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.പി.എഡ്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ് സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ ജനുവരി 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
രണ്ടാം വർഷ പി.ജി. പ്രൊജക്റ്റ്
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദാനന്തര ബിരുദം (S.D.E. – സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 പ്രവേശനം മുതൽ) ജൂൺ 2022 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടവർ, 2023 ജനുവരി 13, വെള്ളി, വൈകിട്ട് നാല് മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എ,ബി.ബി.എ,ബി.കോം ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ -2020 അഡ്മിഷൻ ) -ഏപ്രിൽ 2021 പരീക്ഷാ ഫലം 24 .12 .2022 ന് ഉച്ചയ്ക്ക് 12 മണി മുതൽ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകും. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 07 .01 .2023.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 23 december 2022

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top