University Announcements 23 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam
Indian Express Malayalam

University Announcements 23 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
വൈവ
ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.ഹിസ്റ്ററി – വേള്‍ഡ് ഹിസ്റ്ററി ആന്‍ഡ് ഹിസ്റ്റോറിയോഗ്രഫി (ന്യൂ ജനറേഷന്‍ കോഴ്‌സ്) പരീക്ഷയുടെ വൈവ പരീക്ഷകള്‍ നവംബര്‍ 25നു നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മ പരിശോധന
ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഇ.ജെ.കകക (മൂന്ന്) സെക്ഷനില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 2 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.
സ്‌പോട്ട് അഡ്മിഷന്‍
കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ ബി.ടെക്. കോഴ്‌സുകളിലെ ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും ഒഴിവുളള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുമുളള (കമ്പ്യൂട്ടര്‍സയന്‍സ് ആന്‍ഡ്് എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 24 മുതല്‍ കോളജ് ഓഫീസില്‍ നടത്തും. വിശദവിവരങ്ങള്‍ കോളജ് വെബ്‌സൈറ്റില്‍. ഫോണ്‍:9037119776, 9388011160, 9447125125
എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രോഗ്രാമിന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നവംബര്‍ 29 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
പി ജി ഡിപ്ലോമ ഇന്‍ മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്‌സ്
ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിനോമിക്‌സ് ആന്‍ഡ്് ജീന്‍ ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്‌സ് 2023 അഡ്മിഷനു വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: അപ്ലൈഡ് സയന്‍സസ്
അല്ലെങ്കില്‍ ലൈഫ് സയന്‍സസില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം, എം.എല്‍.ടി. അല്ലെങ്കില്‍ അപ്ലൈഡ് സയന്‍സസില്‍ എം.ടെക്. അല്ലെങ്കില്‍ നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള ലൈഫ് സയന്‍സസിലെ മറ്റേതെങ്കിലും വിഷയങ്ങള്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ അഞ്ച്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 9495819218
പി ജി ഡിപ്ലോമ ഇന്‍ പാലിയോഗ്രാഫി ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓഫ് മാനുസ്‌ക്രിപ്റ്റ്‌സ്
സര്‍വകലാശാലയുടെ കീഴിലുള്ള ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ്് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ പാലിയോഗ്രാഫി ആന്‍ഡ്് കണ്‍സര്‍വേഷന്‍ ഓഫ് മാനുസ്‌ക്രിപ്റ്റ്‌സ് കോഴ്‌സിലേക്ക് (റെഗുലര്‍), 2022-23 അഡ്മിഷനുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. എസ്.സി./എസ്.ടി. വിഭാഗത്തിലുള്ള അപേക്ഷകര്‍ക്കു സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഇളവ് ലഭിക്കും പ്രായപരിധിയില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:0471-2308421/9495700985.
ഇന്റര്‍ കൊളീജിയറ്റ് ക്വിസ് മത്സരം 28ന്
സര്‍വകലാശാലയിലെ കെ.എന്‍. രാജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലകേരള ഇന്റര്‍ കൊളീജിയറ്റ് ക്വിസ് മത്സരം ഇകോണ്‍സ്പയര്‍ നവംബര്‍ 28ന് നടക്കും. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും കോളജുകളില്‍നിന്നുള്ള ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കോളജുകളിലെ ഒരോ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും രണ്ടു പേര്‍ ഉള്‍പ്പെട്ട ഒരു ടീമിന് രജിസ്റ്റര്‍ ചെയ്യാം.
രാവിലെ 9.30 മുതല്‍ സര്‍വകലാശാലാ കാമ്പസിലെ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലസിലാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയെും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം അയ്യായിരം രൂപയും മൂവായിരം രൂപയുമാണ് സമ്മാനം. നവംബര്‍ 26വരെ രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 8606807145, 8547445242, 9633117256.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ ബി.വോക് (2018,2019 അഡ്മിഷന്‍ സപ്ലിമെന്ററി, പുതിയ സ്‌കീം) ബിരുദ പരീക്ഷകള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബി.വോക് അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ മള്‍ട്ടി സ്‌പോര്‍ട്സ് ആന്റ് ഫിറ്റ്‌നസ് ട്രെയിനിങ് (പുതിയ സ്‌കീം, 2020 അഡ്മിഷന്‍ റഗുലര്‍, 2019,2018 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്,ഇംപ്രൂവ്‌മെന്റ് – സെപ്റ്റംബര്‍ 2022) ബിരുദ പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാറമ്പള്ളി എം.ഇ.എസ്. കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
സബ് സെന്റര്‍
നവംബര്‍ 25ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.-പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.എ., ബി.കോം (2019,2018,2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, അഡീഷണല്‍ ഇലക്ടീവ്) പരീക്ഷകള്‍ക്ക് അനുവദിച്ച സബ് സെന്റര്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കോളജില്‍നിന്നു ഹാള്‍ ടിക്കറ്റ് വാങ്ങി അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.
പരീക്ഷാ അപേക്ഷ
ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന ഐ.എം.സി.എ. (2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കാം. പിഴയില്ലാതെ നവംബര്‍ 30 വരെയും പിഴയോടു കൂടി ഡിസംബര്‍ ഒന്നിനും സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ രണ്ടിനും അപേക്ഷ സ്വീകരിക്കും.
കോഷന്‍ ഡെപ്പോസിറ്റ്
സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ 2013 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.എ. വിദ്യാര്‍ത്ഥികളും 2014 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.ഫില്‍. വിദ്യാര്‍ത്ഥികളും കോഷന്‍ ഡെപ്പോസിറ്റ് തുക തിരിച്ചു വാങ്ങിയിട്ടില്ലെങ്കില്‍ 28-നകം കൈപ്പറ്റണം. അല്ലാത്തപക്ഷം തുക സര്‍വകലാശാലാ ഫണ്ടിലേക്കു തിരിച്ചടയ്ക്കും.
സീറ്റൊഴിവ്
സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ പി.എച്ച്.ഡി. ഗവേഷണത്തിന് രണ്ട് സീറ്റ് ഒഴിവുണ്ട്. ജെ.ആര്‍.എഫ്. യോഗ്യതയുള്ളവര്‍ ഡിസംബര്‍ രണ്ടിനകം വകുപ്പ് തലവന് അപേക്ഷ സമര്‍പ്പിക്കണം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
നാല് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ്് സ്പീച്ച് ലാംഗ്വേജ് പാത്തോളജി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 15-നകം സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എം സി എ വൈവ
നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 25-ന് നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി. എസ് സി./ ബി. സി. എ./ ബി. എസ് സി. (ഓണേഴ്സ്) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും ഡിസംബർ അഞ്ചു വരെ അപേക്ഷിക്കാം.
ടൈടേബിൾ
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി), മേയ് 2022 പരീക്ഷാ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷകൾക്ക് ഡിസംബർ ഒന്നു മുതൽ അഞ്ച് വരെ പിഴയില്ലാതെയും ആറിന് പിഴയോടെയും അപേക്ഷിക്കാം. 2022 അഡ്മിഷൻ വിദ്യാർഥികൾ സപ്ലിമെന്ററി വിദ്യാർഥികൾ അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും ഒൻപതിനകം സർവകലാശാലയിൽ സമർപ്പിക്കണം.
ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. നവംബർ 2022 പരീക്ഷകൾക്ക് ഒൻപതു വരെ പിഴയില്ലാതെയും 12വരെ പിഴയോടെയും അപേക്ഷിക്കാം. 2019 അഡ്മിഷൻ മുതലുള്ള വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഏഴിന് ആരംഭിക്കും.
 അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2022 പരീക്ഷകൾക്ക് 12 വരെ പിഴയില്ലാതെയും 14 വരെ പിഴയോടെയും അപേക്ഷിക്കാം. 2019 അഡ്മിഷൻ മുതലുള്ള വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആറിന് ആരംഭിക്കും.
റെഗുലർ പരീക്ഷാർഥികൾ എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. റെഗുലർ/ സപ്ലിമെന്ററി, നവംബർ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ചവർ പഠനവകുപ്പിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റുക.
പരീക്ഷ പുനഃക്രമീകരിച്ചു
രണ്ടിന് ആരംഭിക്കുന്ന മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി. ടെക്. സിവിൽ എഞ്ചിനീയറിംഗ് (സപ്ലിമെന്ററി – പാർട്ട് ടൈം ഉൾപ്പടെ), മേയ് 2021 പ്രായോഗിക പരീക്ഷകൾ ഒൻപതിലേക്ക് മാറ്റിവച്ചു.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 23 november 2022

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top