University Announcements 26 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam




Indian Express Malayalam

University Announcements 26 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
പരീക്ഷാഫലം
കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍, മെയ് 2022 കരിയര്‍ റിലേറ്റഡ് ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (മേഴ്സിചാന്‍സ് – 2015 &മാു; 2016 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിന്ദി (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 &2018 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ മാറ്റി
കേരളസര്‍വകലാശാല 2022 നവംബര്‍ 28 മുതല്‍ ആരംഭിക്കാനിരിക്കുന്ന രണ്ടും നാലും സെമസ്റ്റര്‍ പി.ജി. പ്രോഗ്രാമുകളുടെ (ന്യൂജനറേഷന്‍ പ്രോഗ്രാമുള്‍പ്പെടെ) പ്രാക്ടിക്കല്‍/വൈവ പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം. (ന്യൂജറനേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍), നവംബര്‍ 2022 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍) പരീക്ഷാത്തീയതി നീട്ടിവച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ഡിസംബര്‍ 20 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബി.എ./ബി.കോം./ബി.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. എന്നീ വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 – 2019 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 2018 സ്കീം ആറാം സെമസ്റ്റര്‍, ജൂണ്‍ 2022 ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകള്‍ നവംബര്‍ 29 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി. ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ ഡിസംബര്‍ 1, 2, 6 തീയതികളില്‍ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
മേഴ്സിചാന്‍സ് – ബി.ബി.എ. റീസ്ട്രക്ച്ചേര്‍ഡ്
കേരളസര്‍വകലാശാലയുടെ 2007 സ്കീം – 2008 &മാു; 2009 അഡ്മിഷന്‍ ബി.ബി.എ. റീസ്ട്രക്ച്ചേര്‍ഡ് കോഴ്സിന് അനുവദിച്ചിട്ടുളള മേഴ്സിചാന്‍സ് പ്രകാരം നടത്തേണ്ട ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ക്കുളള അപേക്ഷകള്‍ അതാതു കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ഡിസംബര്‍ 10 – നകം നിശ്ചിത മേഴ്സിചാന്‍സ്ഫീ സ് – പേപ്പറുകളുടെ എണ്ണം മൂന്നോ അതില്‍ കുറവോ ആയാല്‍ 7500/- രൂപയും പേപ്പറുകളുടെ എണ്ണം മൂന്നില്‍കൂടുതലാണെങ്കില്‍ ഓരോ പേപ്പറിനും 2500/- രൂപയും ഒടുക്കി നല്‍കേണ്ടതാണ്. പരീക്ഷാത്തീയതി സംബന്ധിച്ചുളള വിവരങ്ങള്‍ അതാതു കോളേജ് പ്രിന്‍സിപ്പാളില്‍മാരില്‍ നിന്നും അറിയാവുന്നതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2022 ഡിസംബര്‍ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (പെയിന്‍റിംഗ് & സ്കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 2 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 6 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 8 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അസൈന്‍മെന്‍റ് സമര്‍പ്പണം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകളുടെ (ബി.എ., ബി.കോം., ബി.ബി.എ., ബി.എല്‍.ഐ.എസ്സി. – 2021 അഡ്മിഷന്‍) അസൈന്‍മെന്‍റുകള്‍ നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാ സവിഭാഗത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കാവുന്നതാണ്.
ഹാള്‍ടിക്കറ്റ്
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2022 ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. (എസ്.ഡി.ഇ. – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 &മാു; 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷാ ഫലം
ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ(2020 അഡ്മിഷന്‍ റെഗുലര്‍, 2014, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി)ഡി.ഡി.എം.സി.എ സപ്ലിമെന്‍ററി(2014- 2016 അഡ്മിഷനുകള്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് ഡിസംബര്‍ 12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍(എം.പി.ഇ/എം.പി.എഡ് 2009 മുതല്‍ 2012 വരെയുള്ള അഡ്മിഷന്‍) സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷ ഡിസംബര്‍ 16 ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
കാലിക്കറ്റില്‍ അന്താരാഷ്ട്ര സിനിമാ സാഹിത്യ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് നടത്തുന്ന അന്തര്‍ദേശീയ സെമിനാറിന് 29-ന് തുടക്കമാകും.
സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടി 29-ന് രാവിലെ 9.45-ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സിനിമാ നിരൂപകന്‍ വി.കെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളില്‍ സജിത മഠത്തില്‍, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, അബു സയീദ്, ജി.ആര്‍. ഇന്ദുഗോപന്‍, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിനാണ് സമാപനം.
വാക് ഇന്‍ ഇന്റര്‍വ്യൂ
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കഷന്‍ ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തല്‍ കുളത്തിലേക്ക് നീന്തല്‍ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള  വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 13ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
ബിവോക് മള്‍ട്ടിമീഡിയ നാലാം സെമസ്റ്റര്‍  ഏപ്രില്‍ 2022, കോവിഡ് സ്‌പെഷ്യല്‍  ഏപ്രില്‍ 2020 പ്രാക്റ്റിക്കല്‍ പരീക്ഷ  നവംബര്‍ 29ന് ആരംഭിക്കും.
പുതുക്കാട് പ്രജ്യോതി നികേതനിലെ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍സൈക്കോളജി (സിബിസിഎസ്എസ്) റഗുലര്‍ ഏപ്രില്‍ 2021 (2019 സ്‌കീം-2020 പ്രവേശനം),    2021 പ്രവേശനം ഏപ്രില്‍ 2022 പ്രാക്റ്റിക്കല്‍ റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എംപിഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി പിഴകൂടാതെ ഡിസംബര്‍ ഒമ്പത്, 170 രൂപ പിഴയോടെ ഡിസംബര്‍ 12.
ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യു/എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്.എം/എം.എച്.എം റഗുലര്‍ നവംബര്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 19 വരെയും  170 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ലോകോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം റഗുലര്‍ ഡിസംബര്‍ 2022 , സപ്ലിമെന്ററി മാര്‍ച്ച് 2023 പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ഡിസംബര്‍ ഒമ്പത് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും അപേക്ഷിക്കാം.  
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  
മൂന്നാം സെമസ്റ്റര്‍ എംബിഎ എസ്ഡിഇ സിയുസിഎസ്എസ് ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യ നിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കോളേജുകളുടെ പ്രാവിഷണല്‍ അഫിലിയേഷനുള്ള അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍  2023-24 അധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ (സി.പി.എ) പുതുക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. പിഴകൂടാതെ ഡിസംബര്‍ 31 വരെയും 1105 രൂപ പിഴയോടെ ജനുവരി 15 വരെയും സൂപ്പര്‍ ഫൈനോട് കൂടി  ജനുവരി 31 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.cdc.uoc.ac.in സന്ദര്‍ശിക്കുക.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി ) ജോയിന്റ് പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത, ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നവംബർ 28 ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9447458499
സെമിനാർ
ഡോ. ജാനകി അമ്മാളിന്റെ 125 മത് ജന്മ വാർഷികത്തിന്റെ ഭാഗമായി ബയോടെക്നോളജി & മൈക്രോബയോളജി, മോളിക്യൂലാർ ബയോളജി എന്നീ പഠന വകുപ്പുകളുടെയും കണ്ണൂർ സർവകലാശാല ഐ.ക്യു.എ.സി യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ, പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടക്കും. 29.11.2022 ന് രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാറിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സി.എസ്.ഐ.ആർ ശാസ്ത്രജ്ഞനായ പ്രൊഫ. ഡോ. എം.സാബു, ഐ.സി.എ.ആർ ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ ഡോ. വി.പി ശോഭ കുമാരി എന്നിവർ പങ്കെടുക്കും.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിന്റ് പ്രോഗ്രാമിൽ ഏതാനും ഒഴിവുകളുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നവംബർ 29- ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), ഏപ്രിൽ 2021, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ് (ഒക്റ്റോബർ 2021), നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ./ എം. എസ് സി. ഫിസിക്സ്/ എം. എസ് സി. മാത്തമാറ്റിക്സ് (ഏപ്രിൽ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2022 പരീക്ഷകൾക്ക് 28.11.2022 മുതൽ 01.12.2022 വരെ പിഴയില്ലാതെയും 02.12.2022 ന് പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 06.12.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷകൾക്ക് 13.12.2022 മുതൽ 16.12.2022 വരെ പിഴയില്ലാതെയും 19.12.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 22.12.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ
ഇന്റേണൽ അസസ്മെന്റ് മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (ഒക്റ്റോബർ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കന്നതിനുള്ള ലിങ്ക് 03.12.2022 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹോൾടിക്കറ്റ്
01.12.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി. എ., ബി. കോം., ബി. ബി. എ. ഡിഗ്രി (ഏപ്രിൽ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രങ്ങൾ ഹോൾടിക്കറ്റിൽ നൽകിയിട്ടുണ്ട്.
01.12.2022, 02.12.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (ജൂൺ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റുകൾ 2017, 2018, 2019 അഡ്മിഷൻ വിദ്യാർഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓഫ്ലൈനായി അപേക്ഷിച്ചവർക്ക് 28.11.2022 മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റാം. കാസറഗോഡ് ജില്ലയിൽ അപേക്ഷിച്ചവരുടെ പരീക്ഷാകേന്ദ്രം കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ-കാസറഗോഡും, കണ്ണൂർ ജില്ലയിൽ അപേക്ഷിച്ചവരുടെ പരീക്ഷാകേന്ദ്രം ഒന്നാം വർഷ പരീക്ഷകൾക്ക് ക്രസന്റ് ബി. എഡ്‌. കോളേജ് മാടായിപ്പാറയും രണ്ടാം വർഷ പരീക്ഷകൾക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ-ധർമ്മശാലയും, വയനാട് ജില്ലയിൽ അപേക്ഷിച്ചവരുടെ പരീക്ഷാകേന്ദ്രം കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ- മാനന്തവാടിയും ആണ്.
ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഏതെങ്കിലും സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ നിർബന്ധമായും പരീക്ഷാസമയത്ത് ഹാജരാക്കണം.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 26 november 2022

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top