എല്ലാ വർഷവും ഒക്ടോബർ ഏഴിന് ലോക പുഞ്ചിരി ദിനം ആചരിച്ച് വരുന്നു. ഹാർവി ബാൾ ഒരു അമേരിക്കൻ കലാകാരനാണ് ആദ്യമായി ലോക പുഞ്ചിരി ദിനം എന്ന ആശയം മുന്നോട്ടു വച്ചത്.
എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദം ലളിതമായ ഒരു പുഞ്ചിരിയിലൂടെ ഇല്ലാതാക്കാം. മറ്റൊരാൾക്ക് പുഞ്ചിരിക്കാൻ നിങ്ങൾ ഒരു കാരണമായി മാറുന്നത് ഇതിലും മികച്ചതാണ്. എല്ലാ വർഷവും ഒക്ടോബർ ഏഴിന് ലോക പുഞ്ചിരി ദിനം ആചരിച്ച് വരുന്നു.
ഹാർവി ബാൾ ഒരു അമേരിക്കൻ കലാകാരനാണ് ആദ്യമായി ലോക പുഞ്ചിരി ദിനം എന്ന ആശയം മുന്നോട്ടു വച്ചത്. 1963-ൽ അദ്ദേഹം ഐക്കണിക് സ്മൈലി ഫെയ്സ് ചിത്രം കണ്ടുപിടിച്ചു. 2001 ഏപ്രിൽ 12-നു ഹാർവി ബാൾ അന്തരിച്ചു . അദ്ദേഹത്തിന്റെ ഒർമ നിലനിർത്തുന്നതിനാണ് വേൾഡ് സ്മൈൽ ഡേ ആചരിക്കുന്നത്. ദയയുടെ പ്രവൃത്തി ചെയ്യുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം.
ലോകമെമ്പാടുമുള്ള ആളുകൾ ലോക പുഞ്ചിരി ദിനം അതുല്യവും ഭാവനാത്മകവുമായ രീതിയിൽ ആഘോഷിക്കുന്നു. യുഎസിലെ മസാച്യുസെറ്റ്‌സിലെ വോർസെസ്റ്റർ ഹിസ്റ്റോറിക്കൽ സൊസൈറ്റി 2000 മുതൽ പന്ത് എറിഞ്ഞുകൊണ്ട് ഈ ദിവസം ആഘോഷിക്കുന്നു.
ലോക പുഞ്ചിരി ദിന സന്ദേശമയക്കുന്ന ബലൂണുകളുടെ വിക്ഷേപണത്തോടൊപ്പം ഹോട്ട് എയർ ബലൂൺ മത്സരങ്ങളും നടത്തപ്പെടുന്നു. രോഗികളുടെയും പ്രായമായവരുടെയും മുഖത്ത് പുഞ്ചിരി വിടർത്താൻ ആശുപത്രികളിലും കെയർ ഹോമുകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ പുഞ്ചിരി ദിനത്തിൽ ചില പ്രമുഖകരുടെ വാചകങ്ങളാണ് താഴേ ഉൾപ്പെടുത്തിയിരിക്കുന്നത്…
“സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു.” – മദർ തെരേസ
“ഒരു ലളിതമായ പുഞ്ചിരിയിലൂടെ ഏറ്റവും കഠിനമായ ഹൃദയങ്ങളെ മൃദുവാക്കുന്നത് ഞാൻ കണ്ടു.” – ഗോൾഡി ഹോൺ
“എല്ലാ അവ്യക്തതകളുടെയും തിരഞ്ഞെടുത്ത വാഹനമാണ് ഒരു പുഞ്ചിരി” – ഹെർമൻ മെൽവില്ലെ
“ഇന്നത്തേക്ക്, കുറച്ചുകൂടി പുഞ്ചിരിക്കൂ”- ജെയിംസ് എ. മർഫി.
“എപ്പോഴും നിങ്ങളുടെ പുഞ്ചിരി സൂക്ഷിക്കുക. അങ്ങനെയാണ് ഞാൻ ദീർഘായുസ്സിനെ വിശദീകരിക്കുന്നത്.” – ജീൻ കാൽമെന്റ്
“ഒരു പുഞ്ചിരിയാണ് നിങ്ങളുടെ ജാലകത്തിലെ വെളിച്ചം, അത് മറ്റുള്ളവരോട് കരുതലുള്ള, പങ്കിടുന്ന വ്യക്തി ഉണ്ടെന്ന് പറയുന്നു.” – ഡെനിസ് വെയ്റ്റ്ലി
വൃക്കകളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കറണ്ട് വേണ്ട, വേറെ ചെലവുമില്ല; വീട്ടിലേക്ക് വെള്ളമെത്തിക്കാൻ കിടിലൻ സൂത്രം, വീഡിയോ…
‘ഇതുപോലത്തെ ടിവി വീട്ടിലുണ്ടായിരുന്നോ?’; ‘നൊസ്റ്റാള്‍ജിയ’ കമന്‍റുകള്‍ കൊണ്ട് നിറഞ്ഞ് ട്വീറ്റ്
ലെഹങ്കയില്‍ കിടിലന്‍ ലുക്കിൽ അനന്യ പാണ്ഡെ; ചിത്രങ്ങള്‍ വൈറല്‍…
മരം കയറുന്ന സിംഹക്കൂട്ടത്തെ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ…
‘ചിക്കൻ വിംഗ്സ്’ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വേറൊന്ന്; റെസ്റ്റോറന്‍റിനെതിരെ കേസ് നല്‍കി ഉപഭോക്താവ്
Viral video: ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു
വരുന്നു വാരണാസിയില്‍ പുതിയ ക്രിക്കറ്റ് മൈതാനം; യുപിയിലെ മൂന്നാം അന്താരാഷ്‌ട്ര സ്റ്റേഡിയം
സ്വപ്ന സുരേഷ് ബ്ലാക്ക് മെയിൽ ചെയ്തെന്ന് പരാതി; വിജേഷ് പിള്ളയുടെ മൊഴി എടുത്ത് ക്രൈം ബ്രാഞ്ച്
Health Tips : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് പഴങ്ങൾ
മഹ്സൂസ് നറുക്കെടുപ്പിൽ വിജയിച്ചത് അപ്രതീക്ഷിതമെന്ന് പ്രവാസി മലയാളിയായ ദിപീഷ്
കാണാതെ പഠിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടൻസി ജയിക്കാനാകില്ല!
വിദേശത്ത് പഠിക്കാം, ഏജ്യുക്കേഷന്‍ ഫെയര്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിൽ
ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഓഫീസര്‍മാരുടെ ജീപ്പ് റാലി |Evo india | AUTOMOBILE NEWS
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ നേട്ടവും വരുംകാല ഇന്ത്യന്‍ രാഷ്ട്രീയവും
Follow us on:
